#COVID19 RELIEF KIT
മഹാമാരിയിൽ ആശ്വാസവുമായി ട്വന്റി 30 അസോസിയേഷൻ
ആറ്റിങ്ങൽ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നഗരസഭയിലെ വിവിധ വാർഡുകളിലെ നിർധനരും വൃദ്ധരും ദിവസവേദനക്കാരുമായ ആളുകൾക്ക് സഹായഹസ്‌തവുമായി ആറ്റിങ്ങൽ ‘ട്വന്റി 30 അസോസിയേഷൻ ഫോർ സസ്‌റ്റൈനബിൾ ഡവലപ്മെന്റ്”. 30 ഓളം കുടുംബങ്ങൾക്ക് പലവ്യൻജനവും പച്ചക്കറിയും മറ്റു അവശ്യവസ്തുക്കളും എത്തിച്ചാണ് ഈ സംഘടന മാതൃകയായത് .വിവിധ വാർഡുകളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ അർഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി ആണ് ഈ ആവശ്യവസ്തുക്കൾ സംഘടന എത്തിച്ചത്.5-6 ഓളം വാർഡുകളെ കേന്ദ്രികരിച്ചാണ് ഒന്നാം ഘട്ടം എന്ന നിലയിൽ ഈ പരിപാടി ആരംഭിക്കുന്നത് എന്ന് സംഘടന പ്രസിഡന്റ് ഡോ ബാലശങ്കർ അറിയിച്ചു.ഒപ്പം നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ഇന്നലെ അവസാനിച്ചിരുന്നു.ആയതിനാൽ ഈ പ്രത്യേക പരിതസ്ഥിതിയിൽ അതിനെ ആശ്രയിച്ചവർക്കും സംഘടനയുടെ ഈ ഇടപെടൽ ഏറെ ആശ്വാസകരം ആയി.നഗരസഭയുടെ മറ്റു പ്രദേശങ്ങളിലേക്കും വരും ദിവസങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് സംഘടന ഭാരവാഹികളായ നിതിൻ (ജോയിന്റ് സെക്രട്ടറി), സജിൻ എസ് (CEO), രാഹുൽദേവ് എന്നിവർ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷമായി ആറ്റിങ്ങൽ മേഖലയിലെ വിവിധ പൊതുപ്രവർത്തനങ്ങളിൽ വ്യാപൃതരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘടന ആയ ട്വന്റി 30 അസോസിയേഷൻ ഫോർ സസ്‌റ്റൈനബിൾ ഡവലപ്മെന്റ്.2019 പ്രളയകാലത്തെ ദുരിദാശ്വാസപ്രവർത്തനങ്ങൾ, ഓണക്കാലത്തു പാവപ്പെട്ട കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ, പ്ലാസ്റ്റിക് കുപ്പിയുടെ ഉപയോഗം കുറക്കാനുള്ള സന്ദേശവുമായി സർക്കാർ വിദ്യാലയങ്ങളിൽ സ്റ്റീൽ കുപ്പികളുടെ വിതരണം മുതലായ ഇവയിൽ ചിലതാണ്.ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി ജനങ്ങളോടൊപ്പം ഉണ്ടാകാൻ കഴിയും എന്ന പ്രത്യാശ ഇവർ പ്രകടിപ്പിച്ചു.
COVID19 Relief Kit Phase 1 distributed to Poor vulnerable families of each ward of Attingal Municipality.
#reliefoperation #covid19 #kerala #NITIAayog #NGO #Kit #poor #vulnerable #india #phase1 #Attingal #Covid19 #Relief #NGO #FoodKit